NEWS
കേരളത്തിലെ പുതിയ സർക്കാരിന് സഹായമായി സിഎജിയുടെ ‘മാന്ത്രിക വിളക്ക്’; ടീം വിഡിഎസ് ഉപയോഗിക്കുമോ ആ ‘അമൂല്യ നിധി’

കേരളത്തിൽ ഒരു പുതു യുഗപ്പിറവി പ്രതീക്ഷിച്ചുകൊണ്ട്, ആവേശപൂർവമാണ് പുതിയ സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റിയത്. പുതിയ സർക്കാർ ആദ്യദിവസം തന്നെ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ ആ പ്രതീക്ഷയെ വാനോളം ഉയർത്തിയിട്ടുമുണ്ട്.എന്നാൽ, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി വിദഗ്ധസമിതി പുറത്തുവിട്ട ധവളപത്രത്തിലെ 5 ലക്ഷം കോടി രൂപയ്ക്കുമേലുള്ള ബാധ്യത ഈ പ്രതീക്ഷകൾക്കുമേൽ കരിനിഴലാവുകയാണ്. എങ്കിലും, ജനങ്ങളുടെ പ്രതീക്ഷ ഇപ്പോഴും മുഖ്യമന്ത്രിയിലാണ്. ഒരു കർമപദ്ധതിയുമായാണ് വി.ഡി.സതീശൻ ധനവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. സർക്കാരിന് വരുമാനം കൂട്ടാനുള്ള ഒരു കുറുക്കുവഴിയാണ് നികുതിയോ നികുതിയിതര വരുമാനങ്ങളോ വർധിപ്പിക്കുക എന്നത്. ഇത്തരം വർധന എത്രമാത്രം എതിർപ്പ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, നികുതിയോ നികുതിയതര വരുമാനങ്ങളോ വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഒട്ടുംതന്നെ പ്രായോഗികമല്ല. ചുരുക്കത്തിൽ സർക്കാരിന്റെ അവസ്ഥ ചെകുത്താനും കടലിനും ഇടയിൽ പെട്ടതുപോലെയാണ്.
Source link


