NEWS

നീറ്റ് പരീക്ഷാ സമയം 195 മിനിറ്റ്; ഉച്ചയ്ക്ക് 2ന് തുടങ്ങും, ബുക്ക്‌ലെറ്റിലും മാറ്റം


ന്യൂഡൽഹി∙ നീറ്റ്  പരീക്ഷയ്ക്ക് മുന്നോടിയായി നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ കൂടുതൽ നീതിയുക്തമാക്കാനും പരീക്ഷാദിവസത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് എൻടിഎ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പരീക്ഷാ സമയം 195 മിനിറ്റാക്കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങി വൈകുന്നേരം 5:15 വരെയായിരിക്കും പരീക്ഷ. ഹാജർ പട്ടികയിൽ ഒപ്പിടുക തുടങ്ങിയ മറ്റു നടപടിക്രമങ്ങൾ മൂലം പരീക്ഷയുടെ എഴുത്ത് സമയം നഷ്ടമാകാതിരിക്കുന്നതിന് വേണ്ടിയാണിത്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എൻടിഎ സുപ്രധാന മാറ്റങ്ങൾ പുറപ്പെടുവിച്ചത്  റഫ് വർക്കുകൾക്കായി ചോദ്യപ്പേപ്പർ ബുക്ക്‌ലെറ്റിൽ സ്ഥലപരിധി വർധിപ്പിക്കുകയും ചെയ്തു. ഇനിമുതൽ 2 പേജുകൾക്ക് പകരം നാല് പേജുകൾ ലഭിക്കും. മുൻപ് റഫ് വർക്കുകൾക്കായുള്ള പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാനഭാഗത്തായിരുന്നു. എന്നാൽ ഇതിലും മാറ്റം വരുത്തിയിട്ടുണ്ട്. നിർദേശങ്ങൾ അടങ്ങിയ ഭാഗത്തിന് പിന്നാലെ 2 റഫ് പേജുകൾ ഉണ്ടാകും. ബാക്കി രണ്ടു പേജുകൾ അവസാനഭാഗത്തുമായിരിക്കും. ഇംഗ്ലിഷിലും പ്രാദേശിക ഭാഷകളിലുമുള്ള ചോദ്യപ്പേപ്പറുകളിലും ഈ പരിഷ്കരിച്ച രൂപം ലഭ്യമാകും.


Source link

Back to top button