NEWS
വീടിന്റെ പരിപാലനം രാഷ്ട്ര പരിപാലനം; കുടുംബനാഥയുടെ സേവനത്തിന് പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ

ന്യൂഡൽഹി ∙ വാഹനാപകടത്തിൽ കുടുംബനാഥയുടെ ജീവൻ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നിർണയിക്കുമ്പോൾ ‘കുടുംബത്തിന്റെ പരിപാലന നഷ്ടം’ എന്ന ഇനത്തിൽ പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ കണക്കാക്കണമെന്നു സുപ്രീം കോടതി വിധിച്ചു. തുക 3 വർഷത്തിലൊരിക്കൽ 10% വീതം വർധിപ്പിക്കണമെന്നും ജഡ്ജിമാരായ സഞ്ജയ് കരോൾ, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. സ്ത്രീകൾ അവരുടെ വീടുകൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കായികാധ്വാനം മാത്രമായി ഒതുക്കാനാവില്ല; വീടിന്റെ പരിപാലനം, രാഷ്ട്ര പരിപാലനമാണ്. അവർ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകുകയാണ്. സ്ത്രീയുടെ മരണത്തെ തുടർന്നു കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം നിശ്ചിത തുകയിലൊതുങ്ങുന്നതല്ലെന്നും കോടതി പറഞ്ഞു.കുടുംബ പരിപാലന നഷ്ടത്തിൽ 60.48 ലക്ഷം നിശ്ചയിച്ചു. മരണാന്തര ചടങ്ങുകളുടെ ചെലവും മറ്റും ഉൾപ്പെടുത്തി 62.77 ലക്ഷം ഇൻഷുറൻസ് കമ്പനി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു.
Source link


