NEWS

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് മൂന്ന് കേന്ദ്ര നിരീക്ഷകർ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ഇത്തവണ പൊളിറ്റ് ബ്യൂറോയിൽ നിന്ന് മൂന്നു പേർ നിരീക്ഷകരായെത്തി. വിജു കൃഷ്ണൻ, ബി.വി.രാഘവുലു, കെ.ബാലകൃഷ്ണൻ എന്നിവരാണ് നിരീക്ഷകരായെത്തിയത്. ജനറൽ സെക്രട്ടറി എം.എ.ബേബി, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരാണ് കേരളത്തിൽ നിന്നും പങ്കെടുത്തത്. പ്രതിപക്ഷനേതാവായി പിണറായിയെ നിശ്ചയിക്കരുതെന്ന നിലപാട് സ്വീകരിച്ചവരാണ് വിജുവും രാഘവുലുവും. കേന്ദ്ര സെന്ററിന്റെ ഭാഗമായി പങ്കെടുത്ത ഇവർ ചർച്ചകളും അഭിപ്രായങ്ങളും കേന്ദ്രകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.


Source link
NEWS

Back to top button