NEWS

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ യാത്രക്കാർ നടുറോഡിൽ ഏറ്റുമുട്ടി – വിഡിയോ


തളിപ്പറമ്പ് ∙ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ യാത്രക്കാർ നടുറോഡിൽ ഏറ്റുമുട്ടി. സംഭവത്തിൽ എട്ടുപേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ദേശീയ പാത കുറ്റിക്കോലിലായിരുന്നു അപകടം. തളിപ്പറമ്പിലേക്ക് വരികയായിരുന്ന ബെംഗളൂരു അച്യുത നിലയം വീട്ടിൽ വി. ഹരീഷ് ഓടിച്ച കാറിൽ നെല്ലപ്പറമ്പിലെ കൊയിലേരിയൻ വീട്ടിൽ കെ. രാഹുൽ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. രാഹുൽ ഉറങ്ങിപ്പോയതാണ് കാർ ഇടിക്കാൻ കാരണമെന്നാണ് പറയുന്നത്. തുടർന്ന് ബെംഗളൂരു സ്വദേശികൾ രാഹുലിനെ വാഹനത്തിൽ നിന്നിറക്കി മർദിക്കുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ പിടിച്ചുമാറ്റി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.


Source link

Back to top button