HEALTH

ജീവനെടുക്കുന്ന വയറിളക്ക രോഗം; ഷിഗല്ല കുട്ടികളെ ബാധിക്കുന്നത് ഇങ്ങനെ


ഷിഗല്ല രോഗബാധ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മഴ പെയ്തുതുടങ്ങിയതോടെ പകർച്ചവ്യാധികളെ നേരിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഷിഗല്ലയുടെ വരവ്. ഷിഗല്ല അണുബാധ എളുപ്പത്തിൽ ബാധിക്കാൻ സാധ്യതയുള്ളത് കുട്ടികളെയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം.ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കരോഗമാണ് ഷിഗല്ല. മലിനജലം, വൃത്തിഹീനമായ ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പ്രധാനമായി പടരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടായാലും രോഗം വ്യാപിക്കും.ലക്ഷണങ്ങൾബാക്ടീരിയ വയറ്റിലെത്തിയാൽ ഒരാഴ്ചയ്ക്കകം തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.ഒ.ആർ.എസ്സും ഉപ്പിട്ട കഞ്ഞിവെള്ളവുംഒ.ആർ.എസ്.ലായനി, ഐ.വി.ഫ്‌ളൂയ്ഡ്, പാരസെറ്റാമോൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സയാണ് നൽകുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഒരുകാരണവശാലും സ്വയംചികിത്സ ചെയ്യരുത്.


Source link

Back to top button