NEWS
അട്ടപ്പാടിയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം; 3 പേർക്ക് പരുക്ക്

അട്ടപ്പാടി∙ അഗളി ചിറ്റൂരിലും പുതൂർ പഞ്ചായത്തിലെ മുള്ളിയിലും പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ചിറ്റൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. പെട്ടിക്കൽ സ്വദേശികളായ യാത്രക്കാരി വടക്കേടത്ത് മിനി ഷാജി (48), ഓട്ടോ ഡ്രൈവർ അറക്കൽ വീട്ടിൽ എ.ടി.പ്രസാദ് (55) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയ്ക്ക് അഗളിയിൽ നിന്നും കട്ടപ്പനയിലേക്കുള്ള കെ എസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിൽ പോകാനായി വരികയായിരുന്നു മിനി. പെട്ടിക്കൽ ചിറ്റൂർ റോഡിൽ എവിഐപി റോഡിൽ വളവിലുണ്ടായിരുന്ന കാട്ടാനയുടെ മുന്നിൽപെട്ട
Source link


