NEWS
യുഎസിന് ‘ഇൻഫ്ലേഷൻ’ ഷോക്ക്; പലിശ കത്തും, ഇറാനെ ഒളിപ്പിച്ച് ‘എണ്ണ കടത്തി’യെന്ന് ട്രംപ്, സ്വർണത്തിന് വിലത്തകർച്ച, ഓഹരിക്ക് ചോരപ്പേടി

ഇറാന്റെ കണ്ണിൽപ്പെടാതെ യുഎസ് സൈന്യം ഹോർമുസ് കടലിടുക്ക് വഴി 10 കോടി ബാരൽ എണ്ണ (ക്രൂഡോയിൽ) പുറത്തേക്ക് കടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സേനയാണ് ഹോർമുസ് നിയന്ത്രിക്കുന്നത് എന്നതിന്റെ തെളിവാണിത്. എണ്ണവില ഇപ്പോഴും ബാരലിന് 90 ഡോളർ നിരക്കിൽ തുടരുന്നതിന്റെ കാര്യമിതാണ്. അല്ലായിരുന്നെങ്കിൽ 200 ഡോളർ കടക്കുമായിരുന്നു എന്നും ട്രംപ് പറഞ്ഞു.ഇറാനെതിരായ യുദ്ധത്തിൽ യുഎസിന് കനത്ത ആഘാതമായി കഴിഞ്ഞമാസം പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) 3 വർഷത്തെ ഉയരമായ 4.2 ശതമാനത്തിലേക്ക് കത്തിക്കയറിയിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.അതേസമയം, ആരുടെയാണ് കടത്തിയതെന്നോ ഏതാണ് കപ്പലുകളെന്നോ ട്രംപ് പറഞ്ഞില്ല. ഇതും യുഎസിലെ പണപ്പെരുപ്പക്കണക്കുമായി എന്താണ് ബന്ധമെന്ന് പറയാനും ട്രംപിന് കഴിഞ്ഞില്ല.
Source link


