NEWS

കാട്ടാന ആക്രമണം; വയനാട്ടിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു

വയനാട്: മാനന്തവാടി കാട്ടിക്കുളം പുളിമൂടിൽ കാട്ടാന ആക്രമത്തിൽ തൊഴിലാളി മരിച്ചു. വെള്ളാഞ്ചേരി പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷിസ്ഥലത്ത് ജോലിചെയ്യുന്നതിനിടെയാണ് ആന ആക്രമിച്ചത്. രാജുവിന്റെ ഇടത് നെഞ്ചിലാണ് ആന ചവിട്ടിയത്. ഉടൻ തന്നെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രാജുവിനെ മാനന്തവാടി ആശുപത്രിയിൽ എത്തിച്ചു.

വാരിയെല്ലുകൾ പൊട്ടിയ നിലയിൽ ആയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ആന ജനവാസമേഖലയിൽ എത്തിയത്. നിലവിൽ കാട്ടാനയെ ജനവാസമേഖലയിൽ നിന്ന് തുരത്തിയെന്നാണ് റിപ്പോർട്ട്.


Source link
NEWS

Back to top button