വിജയ് സേതുപതി ചിത്രം ‘സ്ലം ഡോഗ്’ ടീസർ

വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ടീസർ പുറത്ത്. 33 ടെംപിൾ റോഡ് എന്നാണ് ടൈറ്റിൽ ടാഗ്ലൈൻ.വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഒന്നേകാൽ മിനിറ്റ് ദൈർഘ്യം വരുന്ന ടീസറിന്റെ ഹൈലൈറ്റ്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ടീസർ വലിയ ആകാംക്ഷ സമ്മാനിക്കുന്നു. യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചന ഡയലോഗുകൾ നൽകുന്നു.
പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ഒപ്പം ജെ. ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സംയുക്ത ആണ് നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു . ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരാണ് മറ്റ് താരങ്ങൾ .ഛായാഗ്രഹണം – സാം കെ നായിഡു, സംഗീതം -ഹർഷവർധൻ രാമേശ്വർ, എഡിറ്റർ – സന്തോഷ് നൂസില, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും. പി.ആർ.ഒ- ശബരി
Source link


