SPORTS

അരങ്ങേറ്റ മത്സരത്തിൽ വൈഭവിന് നിരാശ, തകർത്തടിച്ച് സെഞ്ചറി നേടി ചെന്നൈ താരം, ക്യാപ്റ്റന് തിലകിന് ഫിഫ്റ്റി, ലങ്കയ്ക്ക് 278 റൺസ് വിജയലക്ഷ്യം


ധാംബുള്ള∙ ഇന്ത്യ എ ടീമിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാനാകാതെ കൗമാര താരം വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 12 പന്തുകൾ നേരിട്ട വൈഭവ് 14 റൺസെടുത്തു പുറത്തായി. മൂന്നു ബൗണ്ടറികൾ നേടിയ താരം പേസർ മുഹമ്മദ് ഷിറാസിന്റെ പന്തിൽ സഹൻ അരച്ചിഗെ ക്യാച്ചെടുത്താണു പുറത്താകുന്നത്. മിഡ് ഓഫിലേക്ക് വൈഭവ് അടിച്ച പന്ത് മനോഹരമായ ക്യാച്ചിലൂടെ ലങ്കൻ ഫീൽഡർ പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 277 റണ്‍സെടുത്തു.പ്രിയൻഷ് ആര്യ (32 പന്തിൽ 32), സുയാൻഷ് ഷെഡ്ഗെ (14 പന്തിൽ 26), ആയുഷ് ബദോനി (18 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. ശ്രീലങ്കയ്ക്കായി മുഹമ്മദ് ഷിറാസ് രണ്ടും ചമിക കരുണരത്നെ, ഗരുക സങ്കേത്, വനുജ സഹൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 278 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക 10 ഓവറിൽ വിക്കറ്റു പോകാതെ 67 റൺസെന്ന നിലയിലാണ്.


Source link

Back to top button