NEWS
ചേർത്തലയിലെ വെള്ളക്കെട്ട്: ദേശീയപാത സർവീസ് റോഡ് പൊട്ടിച്ച് വെള്ളം ഒഴുക്കിവിടും; ഗതാഗതം ക്രമീകരിക്കും

ചേർത്തല∙ നഗരസഭ പരിധിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷന് സമീപം ദേശീയപാത സർവീസ് റോഡ് പൊട്ടിച്ച് വെള്ളം ഒഴുക്കി വിടും. ഇതിനായി ദേശീയപാതയിൽ വാഹനങ്ങൾ ഒരു വശത്തുകൂടി മാത്രം കടത്തിവിടും വിധം ക്രമീകരിക്കും. നഗരസഭാപരിധിയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.പ്രസാദ് എംഎൽഎ, ചേർത്തല നഗരസഭാ അധ്യക്ഷൻ എസ്.നോബിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവിഴയിലെ ദേശീയപാത നിർമാണ പ്രോജക്ട് ഓഫിസ് ഉപരോധിച്ചിരുന്നു. നഗരസഭ 28 – വാർഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിനു സമീപം വെള്ളത്തിൽ ഇറങ്ങിയും പ്രതിഷേധം നടത്തിയിരുന്നു.
Source link


