ഗ്ളാമർ സീൻ കട്ട് , ക്ഷമാപണവുമായി സംവിധായകൻ

മൂന്നാം ദിനം 236.7 കോടി
രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം പെദ്ധിയിൽ ജാൻവി കപൂർ അവതരിപ്പിച്ച അച്ചിയമ്മ എന്ന കഥാപാത്രത്തെ മോശമായും സ്ത്രീവിരുദ്ധമായും ചിത്രീകരിച്ചുവെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമാപണവുമായി സംവിധായകൻ ബുചി ബാബു സന. ഞാൻ എപ്പോഴും സ്ത്രീകളോട് തിരശീലയ്ക്ക് മുന്നിലും പിന്നിലും വലിയ ബഹുമാനം പുലർത്തിയിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രത്തെയും വസ്തുവത്കരിക്കാനോ അനാദരിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. വികാരങ്ങളെ മാനിക്കുന്നു. ഉയർത്തുന്ന ആശങ്കകൾ മനസിലാക്കുന്നു. ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റം വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ബുചി ബാബു സനയുടെ വാക്കുകൾ.
ഇന്ത്യൻ സിനിമയിൽ ഏറ്റവും അപമാനം നേരിടേണ്ടിവന്ന നായിക എന്നാണ് ജാൻവിയുടെ അച്ചിഅമ്മ യെ സിനിമാസ്വാദകർ വിശേഷിപ്പിച്ചത്. ഇത്തരം വിമർശനങ്ങൾ ഉയർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റ് ജാൻവി കപൂർ ലൈക്ക് ചെയ്തുവെന്ന വാർത്തകളും വിമർശനങ്ങൾക്ക് ആക്കം കൂട്ടി. അതേസമയം റിലീസ് ചെയ്ത മൂന്നാം ദിനം പിന്നിടുമ്പോൾ പെദ്ധി 236.7 കോടി 80 ലക്ഷം രൂപ ആഗോളകളക്ഷൻ നേടി.
Source link


