NEWS

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഇറാൻ; പലയിടത്തും സൈറൻ മുഴങ്ങി, സംഘർഷഭരിതം


ജറുസലം∙ ഇസ്രയേലിനെതിരെ വീണ്ടും ആക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഇസ്രയേലിൽ പലയിടങ്ങളിലും സൈറൻ മുഴങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേലിലെ മന്ത്രി ഇറ്റ്മർ ബെൻ ഗിവിർ രംഗത്തെത്തി. ‘‘ഇന്ന് രാത്രി ടെഹ്റാൻ കത്തണം” എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.ലബനൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


Source link

Back to top button