NEWS

ഈ രാജ്യക്കാർക്ക് യുഎഇ വീസയില്ല; തീരുമാനം പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗം


എബോള പടരുന്ന പശ്ചാത്തലത്തിൽ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വീസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. എബോള വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.യുഎഇ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണു മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചത്.


Source link

Back to top button