SPORTS

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്, ആദ്യം ബാറ്റു ചെയ്യും; ഗുജറാത്ത് ടൈറ്റൻസ് താരത്തിന് അരങ്ങേറ്റം


ന്യൂചണ്ഡീഗഡ്∙ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്കായി യുവ ഓൾറൗണ്ടർ മാനവ് സുതർ അരങ്ങേറ്റ മത്സരം കളിക്കും. 23 വയസ്സുകാരനായ താരം ഐപിഎലിൽ ഗിൽ ക്യാപ്റ്റനായ ഗുജറാത്ത് ടൈറ്റൻസിന്റെ ബോളിങ് ഓൾറൗണ്ടറായിരുന്നു. ന്യൂചണ്ഡ‍ീഗഡിൽ നടക്കുന്ന ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ‌ ശുഭ്മന്‍ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു. അഫ്ഗാന്‍ താരം നാൻഗെയാലിയ ഖരോട്ടെയ്ക്കും അരങ്ങേറ്റ മത്സരം കളിക്കും. ഹഷ്മത്തുല്ല ഷാഹിദിയാണ് അഫ്ഗാനിസ്ഥാനെ നയിക്കുന്നത്.ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ),ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ, മാനവ് സുതാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.


Source link

Back to top button