NEWS

ബാബ് അൽ മന്ദബ് ലക്ഷ്യം? പന്ത് ട്രംപിന്റെ കോർട്ടിൽ; യുദ്ധം വ്യാപിപ്പിക്കാൻ മടിക്കില്ലെന്ന് ഇറാൻ


ടെഹ്റാൻ∙ അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ സൈനിക ഉപദേശകൻ മെഹ്സിൻ റെയാസ്. ട്രംപാണ് ഈ പ്രതിസന്ധി മാറ്റേണ്ടതെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.പന്ത് ട്രംപിന്റെ കോർട്ടിലാണ്. യുദ്ധം വീണ്ടും ആരംഭിക്കുകയാണെങ്കിൽ അത് ഇന്ത്യൻ മഹാസമുദ്രം, ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് റെസായ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ, ചെങ്കടലിലേക്ക് പ്രവേശിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണം നടത്തുന്നതിൽ നിന്നു വിട്ടുനിൽക്കുകയാണ്. ബാബ് അൽ മന്ദബും ഹോർമുസ് കടലിടുക്കും അടച്ചുപൂട്ടിയാൽ അത് ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ നാലിലൊന്ന് തടസ്സപ്പെടുത്താൻ കാരണമാകും.


Source link

Back to top button