NEWS

ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയി; യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി


എടവണ്ണ ∙ ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് രാത്രി 12 മണിയോടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് നടപടിക്രമങ്ങൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 


Source link

Back to top button