മഴക്കാലത്ത് ഈച്ചയും കൊതുകും വീടിന്റെ പരിസരത്ത് വരില്ല; എളുപ്പത്തിൽ തുരത്താനുള്ള അഞ്ച് മാർഗങ്ങൾ

കഠിനമായ വേനൽ കഴിഞ്ഞെത്തിയ മഴ എല്ലാവർക്കും ആശ്വാസം നൽകുന്നതാണ്. എന്നാൽ, മഴ വന്നതോടെ വീടുകളിൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യവും വർദ്ധിച്ചിരിക്കുകയാണ്. ഈച്ചകൾ പല തരത്തിലുണ്ട്. ചിലത് പഴുത്തതോ ചീഞ്ഞതോ ആയ പഴങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, ഭക്ഷണാവശിഷ്‌ടങ്ങൾ എന്നിവയിൽ വന്നിരിക്കുന്നവയാണ്. രണ്ടാമത്തേത് വൃത്തിഹീനമായ പൈപ്പ്‌ലൈനുകൾ, സിങ്കുകൾ, കുളിമുറി എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുന്നവയാണ്. മൂന്നാമത്തേത് അമിതമായി വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ, വീടിനുള്ളിൽ വയ്‌ക്കുന്ന ചെടികളിൽ ഒക്കെ കാണുന്നവയാണ്.
തുറന്നിട്ട ജനാലകളിലൂടെയും വാതിലിലൂടെയുമാണ് ഇവ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഈർപ്പം വർദ്ധിക്കുന്നതോടെ ഈച്ചകൾ മഴക്കാലത്ത് സജീവമാകും. ചെറിയ അശ്രദ്ധകൾ പോലും ഈച്ചകൾ പെറ്റുപെരുകാൻ കാരണമാകും. അതിനാൽ, അമിതമായി പഴുത്ത പഴങ്ങൾ അടച്ച് സൂക്ഷിക്കുക. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ വീടും പരിസരവും എപ്പോഴും ശ്രദ്ധവേണം. ഇവയെ എങ്ങനെ വീട്ടിൽ നിന്നും തുരത്താമെന്ന് നോക്കാം.
മാർഗങ്ങൾ
ഇളം ചൂടുവെള്ളം, ബേക്കിംഗ് സോഡ, വിനാഗിരി എന്നിവ ഉപയോഗിച്ച് സിങ്കുകൾ പതിവായി വൃത്തിയാക്കുക.
പഴങ്ങളും പച്ചക്കറികളും അടച്ച്‌വയ്‌ക്കുകയോ ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയോ ചെയ്യുക.
വീടിന്റെ ഓരോ മുക്കും മൂലയും പരിശോധിക്കണം. വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്.
ജനാലകളിൽ ഈച്ചകളും കൊതുകും കയറാതിരിക്കാനുള്ള നെറ്റ് സ്ഥാപിക്കുക.
നാരങ്ങ, ഗ്രാമ്പു, തുളസി തുടങ്ങിയ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് ഈച്ചയെ തുരത്തുക.
വേപ്പെണ്ണയും വെള്ളവും യോജിപ്പിച്ച് തളിക്കുക, കർപ്പൂരം കത്തിക്കുക, പുതിനച്ചെടി വളർത്തുക എന്നിങ്ങനെയുള്ള മാർഗങ്ങൾ ഈച്ച വീടിനുള്ളിലേക്ക് വരുന്നത് തടയും.
കാണാൻ വളരെ ചെറുതാണെങ്കിലും ഈച്ചകളും കൊതുകുകളും പരത്തുന്ന അസുഖങ്ങൾ വളരെ വലുതാണ്. നമ്മുടെ ആരോഗ്യത്തെ പൂർണമായും ഇല്ലാതാക്കാൻ ഇവയ്‌ക്ക് സാധിക്കും. അതിനാൽ മഴക്കാലത്ത് പ്രത്യേക ജാഗ്രത പാലിക്കണം.
Source link


