NEWS

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി


തലശ്ശേരി ∙ ഷുഹൈബ് വധക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സി.ജെ. ബെന്നിയാണ് ഹർജി തള്ളിയത്. തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. നാളെ ഇതേ കോടതിയിൽ വിചാരണ തുടരും. വിചാരണക്കോടതി പ്രതികളുടെ ജാമ്യം നേരത്തെ റദ്ദാക്കിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ സ്റ്റേ വാങ്ങിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാനും നീക്കം നടത്തുന്നുണ്ട്.ഈ മാസം 18 മുതൽ തുടർച്ചയായി ഷുൈഹബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. എന്നാൽ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിന് തയാറായില്ല. കേസ് നിലവിലെ കോടതിയിൽനിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽ നിന്നും അഭിഭാഷകർ വിട്ടു നിന്നത്. കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.


Source link

Back to top button