മോഹൻലാൽ-ദിലീഷ് പോത്തൻ ചിത്രം നെടുങ്കണ്ടം മിറക്കിൾ

സത്യൻ അന്തിക്കാട് ചിത്രത്തിനുശേഷം ഒക്ടോബറിൽ ചിത്രീകരണം
മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നെടുങ്കണ്ടം മിറക്കിൾ എന്നു പേരിട്ടു. ആസിഫ് അലി ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്നു. ഷൈജു ഖാലിദ് ആണ് ക്യാമറ. ഇടുക്കി, നെടുങ്കണ്ടം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടെന്ന് അറിയുന്നു. മലൈക്കോട്ടൈ വാലിബൻ, ദാവീദ് എന്നീ ചിത്രങ്ങൾക്കുശേഷം ജോൺ ആൻഡ് മേരി ക്രിയേഷൻസിന്റെ ബാനറിൽ ഷിബു ബേബിജോൺ ആണ് നിർമ്മാണം. താരനിർണയം പൂർത്തിയായിവരുന്നു. ഇതാദ്യമായാണ് മോഹൻലാലും ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒരുമിക്കുന്നത്.
അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. മീര ജാസ്മിൻ ആണ് നായിക.രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തിൽ മുകേഷ്, ജഗദീഷ്, ലാലു അലക്സ്, മനോജ് കെ. ജയൻ, ബിനുപപ്പു, ഇർഷാദ്, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
ഒക്ടോബറിൽ പൂജ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്നു. തരുൺ മൂർത്തി ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക.ഹൃദയപൂർവ്വത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 20ന് തിരുവല്ലയിൽ ആരംഭിക്കും. ചങ്ങനാശേരി ആണ് മറ്രൊലു ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഡിസംബറിൽ പ്രിയദർശന്റെ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. പ്രിയദർശന്റെ 100 -ാം ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണം റിലീസായി ഒരുങ്ങുന്ന തുടക്കം, ഖലീഫ, എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അതിഥി താരമായി എത്തുന്നു.അന്യ ഭാഷാ ചിത്രങ്ങളായ ജയിലർ 2 , ഹൈവാൻ എന്നീ ചിത്രങ്ങളിലും അതിഥി വേഷത്തിൽ ഈ വർഷം എത്തും.
Source link


