CINEMA

300 കോടി ക്ളബിൽ ‘കറുപ്പ്’

പുതുവർഷത്തിൽ തമിഴിലെ ഏറ്റവും വലിയ ഹിറ്റ്

ആഗോള തലത്തിൽ 300 കോടി കളക്‌ഷൻ പിന്നിട്ട് സൂര്യ – ആർ.ജെ. ബാലാജി ചിത്രം കറുപ്പ്. തമിഴ് സിനിമയിൽ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി പുതുചരിത്രം സൃഷ്ടിച്ച കറുപ്പ് സൂര്യയുടെ ആദ്യ 300 കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കി. കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്. മാസ് ഘടകങ്ങളാൽ സമ്പന്നമായ സമ്പൂർണ എന്റർടെയ്‌നർ തിയേറ്ററിൽ പ്രേക്ഷകർ ആഘോഷമാക്കുന്നു.

രണ്ടു പതിറ്റാണ്ടിനുശഷം സൂര്യയും തൃഷയും ഒരുമിച്ച ചിത്രം കൂടിയാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഇരുവരും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന നിയമവ്യവസ്ഥയ്ക്കുള്ളിലെ അഴിമതിക്കെതിരെ പോരാടാൻ അഭിഭാഷകകന്റെ വേഷം ധരിക്കുന്ന വേട്ടക്കറുപ്പ് എന്ന കാവൽ ദൈവത്തെ ചുറ്റിപ്പറ്റിയാണ് കറുപ്പ് എന്ന ഫാന്റസി ആക്‌ഷൻ ഡ്രാമ ഒരുങ്ങുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യയങ്കർ ആണ് ഈണം. മേയ് 15നാണ് ചിത്രം റിലീസ് ചെയ്തത്. ആർ.ജെ. ബാലാജി, ഇന്ദ്രൻസ്, നട്ടി , അനഘ മായ രവി, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ.ഒ: പ്രതീപ് ശേഖർ.


Source link

Back to top button