മോളിവുഡ് ടൈംസ്

നസ്ലിൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂൺ 5ന് തിയേറ്ററിൽ. ഷറഫുദ്ദീൻ, സംഗീത് പ്രതാപ്, ഗോപിക രമേശ്, ജഗദീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ . രചന രാമു സുനിൽ , വിശ്വജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ് . ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. വിതരണം സെൻട്രൽ പിക് ചേഴ്സ് റിലീസ്.
കിരാത
റോഷൻ കോന്നി സംവിധാനം ചെയ്ത കിരാത പ്രദർശനത്തിന് എത്തി. എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസിദാസ്, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, ഇടത്തൊടി ഭാസ്കരൻ, നീന കുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഇടത്തൊടി ഫിലിംസിന്റെ ഇടത്തൊടി ഭാസ്കരൻ ആണ് നിർമ്മാണം.
Source link

