NEWS

ഒന്നിനും രേഖയില്ലെന്ന് വീണ; ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് – പ്രധാനവാർത്തകൾ വായിക്കാം


ശബരിമല സ്വര്‍ണകൊള്ള കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് എസ്‌ഐടിക്കു ലഭിച്ചെന്നതായിരുന്ന ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. എസ്എഫ്ഐഒയ്ക്ക് വീണ നൽകിയ മറുപടിയും എക്സാലോജിക് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ് ഏതെന്ന വിവരവും അതിനിടെ പുറത്തുവന്നു. ഡൽഹിയിൽ 9 ഭീകരർ പിടിയിലായെന്ന പ്രധാനവാർത്തയും സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പും അതിനിടെ ലഭിച്ചു. ഇന്നത്തെ പ്രധാനവാർത്തകൾ വായിക്കാം. ശബരിമല സ്വര്‍ണകൊള്ള കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് എസ്‌ഐടിക്കു ലഭിച്ചു. സ്വര്‍ണം പൂശാന്‍ പുറത്തു കൊണ്ടുപോയ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടാണ് എസ്‌ഐടിക്കു ലഭിച്ചിരിക്കുന്നത്. ജംഷഡ്പുരിലെ നാഷനല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചു.


Source link

Back to top button