AUTO

ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ, ശ്രദ്ധിക്കുക! നിങ്ങളും തട്ടിപ്പിനിരയാകാം!!


നിങ്ങൾ വാഹനം അമിതവേഗത്തിൽ ഓടിച്ചത് എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനായി താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക– കോട്ടയം സ്വദേശിയുടെ ഫോണിൽ വന്ന എസ്എംഎസ് ആണിത്. ഓവർ സ്പീഡ് പണി തന്നല്ലോ എന്നുകരുതി അതിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു. പിഴയും അടച്ചു. പക്ഷേ, ബാങ്കിൽനിന്നു നല്ലൊരു തുക നഷ്ടപ്പെട്ടപ്പോഴാണ് സൈബർ തട്ടിപ്പിനിരയായ കാര്യം മനസ്സിലായത്. പെട്ടെന്നുതന്നെ പൊലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ അത്തരമൊരു എസ്എംഎസ് ഔദ്യോഗികമായി അയച്ചിട്ടില്ല എന്നറിയാൻ കഴിഞ്ഞു. മറ്റേതോ അക്കൗണ്ടിലേക്കാണ് പണം ക്രെഡിറ്റ് ആയത്. സംഗതി ഒന്നാന്തരം തട്ടിപ്പ്.. ഇ–ചെല്ലാൻ സന്ദേശങ്ങൾ വാട്ട്സാപ്പിലൂടെ ഒരിക്കലും നൽകാറില്ല. എസ്എംഎസ് ആയി മാത്രമേ നൽകാറുള്ളൂ.∙ ആരെങ്കിലും വാട്ട്സ്ആപ്പിൽ അയച്ചു തരുന്ന ആപ്ലിക്കേഷൻ ഫയൽ (ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി വ്യാജ ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.∙ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും വ്യാജസന്ദേശത്തിലെ ലിങ്കുമായി പങ്കുവയ്ക്കരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന എസ്എംഎസ് പ്രകാരം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഈ വിവരങ്ങൾ ഒരിക്കലും ഇ-ചെല്ലാന്റെ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.∙ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽനിന്നു ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.


Source link

Back to top button