SPORTS

96 റൺസിൽ പുറത്തായി, ഡഗ് ഔട്ടിൽ വൈഭവിനോട് ‘കടുപ്പിച്ച്’ ക്യാപ്റ്റൻ പരാഗ്, അസ്വസ്ഥനായി കൗമാര താരം- വിഡിയോ


ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ രാജസ്ഥാൻ റോയൽസിനെ മികച്ച സ്കോറിലെത്തിച്ച ശേഷമാണ് കൗമാര താരം വൈഭവ് സൂര്യവംശി പുറത്താകുന്നത്. മത്സരത്തിൽ 47 പന്തുകൾ നേരിട്ട വൈഭവ് ഏഴു സിക്സുകളും എട്ട് ഫോറുകളും ഉൾപ്പടെ 96 റൺസെടുത്താണു മടങ്ങിയത്. നാലു റൺസകലെ സെഞ്ചറി നഷ്ടമായെങ്കിലും രാജസ്ഥാൻ റോയൽസിന്റെ കൂട്ടത്തകർച്ചയ്ക്കിടെ സൂക്ഷിച്ചു ബാറ്റു വീശിയ വൈഭവാണ് ടീമിന്റെ നട്ടെല്ലായത്. എന്നാൽ പുറത്തായി മടങ്ങിയ വൈഭവിനെ ഡഗ്ഔട്ടിൽ ടീം ക്യാപ്റ്റൻ റിയാൻ പരാഗ് ശകാരിച്ചതാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം.ഏഴു വിക്കറ്റ് വിജയമാണ് രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് സ്വന്തമാക്കിയത്.രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യത്തിലേക്ക്, 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് എത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഗുജറാത്ത് നേരിടും.സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് രണ്ടാം ക്വാളിഫയറിൽ ടൈറ്റൻ‌സിനെ മുന്നിൽനിന്നു നയിച്ചത്. 53 പന്തുകളിൽ 104 റൺസ് നേടിയ ഗിൽ ബൗണ്ടറി കടത്തിയത് മൂന്നു സിക്സുകളും 15 ഫോറുകളും. ഓപ്പണർ സായ് സുദർശൻ അർധ സെഞ്ചറിയും (32 പന്തിൽ 58) സ്വന്തമാക്കി. ഓപ്പണിങ് വിക്കറ്റിൽ 167 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് ഗില്ലും സായ് സുദർശനും ചേർന്ന് പടുത്തുയർത്തിയത്. പവർപ്ലേയിൽ വിക്കറ്റു പോകാതെ 69 റൺസടിച്ച ഗുജറാത്ത്, 8.4 ഓവറിൽ 100 കടന്നു. ബ്രിജേഷ് ശർമയുടെ 13–ാം ഓവറിലെ അഞ്ചാം പന്തിൽ ഹിറ്റ് വിക്കറ്റായി സായ് മടങ്ങി. പന്തു നേരിട്ട ശേഷം താരത്തിന്റെ കയ്യിൽനിന്ന് ഇളകി തെറിച്ച ബാറ്റ് വിക്കറ്റിൽ പതിക്കുകയായിരുന്നു. ആർസിബിക്കെതിരായ ഒന്നാം പ്ലേ ഓഫിലും സമാനമായ രീതിയിലായിരുന്നു സായ് സുദർശൻ പുറത്തായത്.ഇതിനിടെ പരുക്കുമൂലം ജഡേജ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് അവർക്ക് തിരിച്ചടിയായി. പിന്നാലെ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതോടെ 5ന് 118 എന്ന നിലയിലായി രാജസ്ഥാൻ. അതോടെ തിരികെ വന്ന ജഡേജയെ കൂട്ടുപിടിച്ച വൈഭവ്, വീണ്ടും സ്കോർ നിരക്ക് ഉയർത്തി. ബൗണ്ടറിയിലൂടെ സെഞ്ചറി തികയ്ക്കാനുള്ള ശ്രമത്തിനിടെ, കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി തേഡ്മാനിൽ ക്യാച്ച് നൽകിയാണ് വൈഭവ് പുറത്തായത്. പിന്നാലെ 11 പന്തിൽ 38 റൺസുമായി തകർത്തട‌ിച്ച ഡോണവൻ ഫെരേരയാണ് ടീം ടോട്ടൽ 200 കടത്തിയത്.


Source link

Back to top button