SPORTS
ജീവിതത്തിൽ രണ്ടാമത് ഒരാൾക്കൊപ്പം സെൽഫി, ഈ 15 വയസ്സുകാരന്റെ കളി പിടികിട്ടുന്നില്ല: വൈഭവിനെ പുകഴ്ത്തി ജസ്റ്റിൻ ലാംഗർ

ജയ്പുർ∙ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്കൊപ്പം സെൽഫിയെടുക്കാൻ അവസരം തേടി ലക്നൗ സൂപ്പർ ജയന്റ്സ് ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ എത്തിയത് വലിയ ചർച്ചയായിരുന്നു. രാജസ്ഥാൻ–ലക്നൗ പോരാട്ടത്തിനു പിന്നാലെയാണ് ഓസ്ട്രേലിയയുടെ മുൻ ഓപ്പണിങ് ബാറ്റർ കൂടിയായ ലാംഗർ വൈഭവിനു സമീപത്തെത്തിയത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന വൈഭവ് അതു നിർത്തിവച്ച ശേഷം, ലക്നൗ പരിശീലകനൊപ്പം ഫോട്ടോയെടുത്തു. ഇതു രണ്ടാം തവണ മാത്രമാണ് ലാംഗർ ഒരു കായിക താരത്തോടു സെൽഫിക്കു വേണ്ടി അഭ്യർഥിക്കുന്നത്. ‘‘എന്റെ ജീവിത്തിൽ രണ്ടാമതു മാത്രമായ ഒരു കാര്യം ഞാന്‍ കഴിഞ്ഞയാഴ്ച ചെയ്തു. ഞാൻ മറ്റൊരു അത്‍ലീറ്റിനോടു കൂടി സെൽഫി ആവശ്യപ്പെട്ടു. ആദ്യത്തേത് എന്റെ ഹീറോ സൗത്ത് ഫ്രെമാന്റ്ലിന്റെ സ്റ്റീഫൻ മൈക്കിളിനൊപ്പം കുറച്ചു വർഷങ്ങൾക്കു മുൻപ് ഓപ്റ്റസ് സ്റ്റേഡിയത്തിൽവച്ച് പകർത്തിയതാണ്. രണ്ടാമത്തേത് ബിഹാറിലെ ഒരു ഗ്രാമത്തിൽനിന്നുള്ള 15 വയസ്സുകാരൻ പയ്യനൊപ്പം’’
Source link


