NEWS
പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്: എഎപിക്ക് മികച്ച വിജയം, നേട്ടമുണ്ടാക്കാതെ ബിജെപി

ചണ്ഡീഗഡ്∙ പഞ്ചാബിലെ മുനിസിപ്പൽ വാർഡുകളിൽ 45 ശതമാനത്തിലധികം സീറ്റുകളിൽ വിജയം നേടി ആം ആദ്മി പാർട്ടി (എഎപി). പഞ്ചാബ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവരങ്ങൾ അനുസരിച്ച് ആകെ 1,977 വാർഡുകളിൽ 886 എണ്ണത്തിൽ ആം ആദ്മി പാർട്ടി വിജയിച്ചു. 358 വാർഡുകൾ നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ശിരോമണി അകാലിദൾ (എസ്എഡി) 178 വാർഡുകളും ബിജെപി 153 വാർഡുകളും നേടി.130 ലധികം വാർഡുകളിലെ ഫലം കൂടി പ്രഖ്യാപിക്കാനുള്ളതിനാൽ വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ വെള്ളിയാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു. 246 വാർഡുകളിലാണ് അവർ വിജയിച്ചത്. ബിഎസ്പി ആറ് വാർഡുകളിൽ വിജയം നേടി.
Source link


