NEWS
പോയത് ഒരു ബെയറിങ്; കെഎസ്ആർടിസിയുടെ പുതിയ എസി പ്രീമിയം ബസ് 3 ദിവസമായി റോഡരികിൽ

മൈലപ്ര ∙ കെഎസ്ആർടിസിയുടെ പുതിയ എസി പ്രീമിയം ബസ് കേടായി 3 ദിവസമായി വഴിയിൽ കിടക്കുന്നു. കോയമ്പത്തൂർ– പത്തനാപുരം റൂട്ടിൽ സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസാണ് മൈലപ്ര ജംക് ഷനിൽ തകരാറിലായി കിടക്കുന്നത്. മുൻവശത്തെ ചക്രത്തിന്റെ ബെയറിങ് പോയി. പെട്ടെന്നു പരിഹരിക്കാവുന്ന തകരാറാണെങ്കിലും 3 ദിവസമായി ഇത് നന്നാക്കി ബസ് സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. പുതിയ ബസ് ആയതിനാൽ കമ്പനിയുടെ വാറന്റി ഉണ്ട്. അതിനാൽ കമ്പനിയുടെ അംഗീകൃത വർക്ഷോപ്പിൽ നിന്നുള്ള ജീവനക്കാർ എത്തി വേണം നന്നാക്കാൻ. ഇതാണ് തകരാർ പരിഹരിക്കുന്നതു വൈകാൻ കാരണമായി കെഎസ്ആർടിസി അധികൃതർ പറയുന്ന കാരണം.
Source link


