NEWS

ഒരു ടൺ ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസർ കൗതുകമായി; കൂനൂർ പഴം മേള തുടങ്ങി


ഊട്ടി ∙ കൂനൂർ സിംസ് പാർക്കിലെ പഴംമേളയ്ക്കു തുടക്കമായി. ദിനോസറുകളുടെ പഴം രൂപങ്ങളാണു മേളയിൽ ഏറെയും. ഒരു ടൺ ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസറാണ് ഇതിലെ പ്രധാന ആകർഷണം. ഇതു കൂടാതെ 4.5 ടൺ വിവിധങ്ങളായ പഴങ്ങളാൽ ഒരുക്കിയ മുട്ട വിരിഞ്ഞു പുറത്തു വരുന്ന ദിനോസറിന്റെ കുഞ്ഞുങ്ങൾ, സസ്യഭുക്കായ ദിനോസർ, രാക്ഷസപക്ഷിയുടെ രൂപം തുടങ്ങിയവയും സന്ദർശകരുടെ മനം കവരുന്നതാണ്.ഇതല്ലാതെ കോയമ്പത്തൂർ, ധർമപുരി, ഈറോഡ്, കരൂർ, കൃഷ്ണഗിരി, തിരുവണ്ണാമല, വിഴുപുരം, തെങ്കാശി തുടങ്ങിയ ജില്ലകളിലെ ഹോർട്ടികൾചർ വിഭാഗങ്ങൾ ഒരുക്കിയ വിവിധങ്ങളായ ശിൽപങ്ങളും ആകർഷണീയമാണ്. പാർക്കിലെ അരങ്ങിൽ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പഴം മേള ശനിയാഴ്ച സമാപിക്കും. സിംസ് പാർക്കിൽ നടക്കുന്ന 66-മത്തെ പഴം മേളയാണിത്. നീലഗിരി സമ്മർ ഫെസ്റ്റിലെ അവസാനത്തെ മേളയും.


Source link

Back to top button