NEWS

‘വികാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേൽപ്പിച്ചു’: മതവികാരം വ്രണപ്പെടുത്തിയതിന് മമത ബാനർജിക്കെതിരെ കേസ്


കൊൽക്കത്ത ∙ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അഭിഭാഷകയായ റിങ്കി ചതോപാധ്യായ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിലിഗുരി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. മേയ് 20നാണ് ഇവർ പരാതി നൽകിയതെന്നും, ആദ്യഘട്ടത്തിൽ കേസെടുക്കാൻ മടിച്ച പൊലീസ് നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് എഫ്ഐആർ രേഖപ്പെടുത്താൻ തയ്യാറായതെന്നും അഭിഭാഷക ആരോപിച്ചു.2025ൽ നടന്ന ഒരു മതപരമായ ചടങ്ങിലും, തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധർമ്മതലയിൽ നടന്ന പ്രതിഷേധ പരിപാടിയിലും മമത ബാനർജി നടത്തിയ രണ്ട് വിവാദ പരാമർശങ്ങൾ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു സനാതന ഹിന്ദുക്കളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഭരണഘടനാ വിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവനകളാണ് മമത നടത്തിയതെന്ന് പരാതിക്കാരി ആരോപിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒരു പ്രത്യേക വിഭാഗത്തിനു വിചാരിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ മറ്റുള്ളവരെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു മമതയുടെ പരാമർശമെന്നും, ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.


Source link

Back to top button