NEWS

എയർ ഇന്ത്യ വിമാനാപകടം: ഇടക്കാല റിപ്പോർട്ട് ജൂലൈയിൽ പുറത്തുവിട്ടേക്കും


ന്യൂഡൽഹി∙ അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവിടാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) തയാറെടുക്കുന്നതായി റിപ്പോർട്ട്.അപകടം നടന്നത് 2025 ജൂൺ 12നാണ്. ഇടക്കാല റിപ്പോർട്ട് ഉടൻ പുറത്തുവിടാൻ എഎഐബി ശ്രമിക്കുന്നുണ്ടെങ്കിലും ജൂണിൽ അത് പ്രസിദ്ധീകരിക്കാൻ സാധ്യതയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ റിപ്പോർട്ട് പുറത്തുവിട്ടേക്കും. അന്വേഷണത്തിന്റെ സങ്കീർണമായ സ്വഭാവം കാരണം അപകടത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് റിപ്പോർട്ട് തയാറാകാൻ സാധ്യതയില്ലെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് അപകടം നടന്ന് ഒരു വർഷത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അന്വേഷണം നീണ്ടുപോവുകയാണെങ്കിൽ ഇടക്കാല റിപ്പോർട്ട് പുറത്തുവിടണം.


Source link

Back to top button