NEWS

ഇന്ത്യയെ പിന്നിലാക്കി തായ്‍വാന്റെ മുന്നേറ്റം; അടുത്ത വെല്ലുവിളി ദക്ഷിണ കൊറിയയിൽ നിന്ന്, ഇന്ത്യയ്ക്ക് ഇത് എന്തുപറ്റി?


ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഇന്ത്യയെ പിന്തള്ളി പിടിച്ചെടുത്ത് തായ്‍വാൻ. 4.95 ട്രില്യൻ ഡോളറുമായാണ് തായ്‍വാന്റെ നേട്ടം. 6-ാം സ്ഥാനത്തേക്ക് വീണ ഇന്ത്യയുടെ വിപണിമൂല്യം 4.92 ട്രില്യൻ ഡോളർ.77.96 ട്രില്യനുമായി അമേരിക്കയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള ചൈനയേക്കാൾ (15.57 ട്രില്യൻ) ബഹുദൂരം അകലെയാണ് അമേരിക്ക. 8.67 ട്രില്യനുമായി ജപ്പാനാണ് മൂന്നാമത്. 7.26 ട്രില്യനുമായി ഹോങ്കോങ് നാലാമതും.പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ഏതാനും നാളുകളായി അസ്ഥിരതയുടെ ട്രാക്കിലുമാണ്. നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ ദക്ഷിണ കൊറിയയും ഇന്ത്യയെ പിന്തള്ളിയേക്കാമെന്ന വിലയിരുത്തലുണ്ട്.


Source link

Back to top button