SPORTS

മതി, ഋതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റൻസി ഒഴിയണം; സഞ്ജു സാംസൺ വരണമെന്ന് മുൻ ചെന്നൈ സൂപ്പർ കിങ്സ് താരം


മുംബൈ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ചെന്നൈ മുൻ താരം എസ്. ബദ്രീനാഥ്. ഇന്ത്യൻ വിക്കറ്റ് കീപ്പർ‍ബാറ്റർ സഞ്ജു സാംസണിനെ പുതിയ ക്യാപ്റ്റനായി നിയമിക്കണമെന്ന് ബദ്രീനാഥ് ആവശ്യപ്പെട്ടു. ഐപിഎൽ 2026 സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസില്‍നിന്ന് ചെന്നൈ സഞ്ജുവിനെ വാങ്ങുകയായിരുന്നു. 18 കോടി രൂപയാണ് സഞ്ജുവിനു ലഭിക്കുന്ന പ്രതിഫലം. ഋതുരാജിന്റെ ക്യാപ്റ്റൻസിയേക്കാൾ അദ്ദേഹത്തിന്റെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് ആവശ്യമെന്നും ബദ്രീനാഥ് യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.‘‘ക്യാപ്റ്റൻസി വേണ്ടെന്നു വച്ചാലും ഋതുരാജിന് അതു ഗുണമേ ചെയ്യൂ. സച്ചിൻ തെൻഡുൽക്കറിനു പോലും ക്യാപ്റ്റൻസിയുടെ സമ്മർദം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒരുപാടു ചിന്തിച്ചുകൊണ്ടിരുന്നാൽ ബാറ്റിങ്ങിന്റെ സമയത്തുപോലും ഇക്കാര്യം മനസ്സിൽനിന്നും പോകില്ല. ’’– ബദ്രീനാഥ് യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി. ഈ സീസണിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ ഋതുരാജിനു സാധിച്ചിരുന്നില്ല. 14 മത്സരങ്ങൾ കളിച്ച താരം 337 റൺസെടുത്താണു സീസൺ അവസാനിപ്പിക്കുന്നത്.


Source link

Back to top button