NEWS
ലഹരിമരുന്നുമായി പിടിയിലായി; ചോദ്യം ചെയ്യലിനെത്തിച്ച പ്രതികളിലൊരാൾ സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു

കൊച്ചി∙ വിദേശത്തു നിന്നു മാരക ലഹരിമരുന്നുമായെത്തി പിടിയിലായതിനു പിന്നാലെ സ്വയം കുത്തി പരുക്കേൽപ്പിച്ച് ആന്ധ്ര സ്വദേശി. 20 ലക്ഷത്തിലേറെ രൂപ വില വരുന്ന 3.5 കിലോഗ്രാം മെത്താക്വലോൺ എന്ന മാരക ലഹരിയുമായി ആന്ധ്രാ സ്വദേശികളായ സത്യനാരായണ റൊക്കല്ല, അരുണ്‍കുമാർ പണ്ഡാരി എന്നിവർ ഇന്നു വെളുപ്പിനെ ഡിആർഐയുടെ പിടിയിൽപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി മുറിയിലെത്തിച്ചപ്പോൾ സത്യനാരായണ മേശപ്പുറത്തിരുന്ന കത്തിയെടുത്ത് വയറ്റിൽ കുത്തുകയായിരുന്നുവെന്നു വിമാനത്താവള വൃത്തങ്ങൾ വ്യക്തമാക്കി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ പരുക്ക് ഗുരുതരമല്ല.ബാങ്കോക്കിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇവർ കൊച്ചിയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും രാസലഹരികളും കൊച്ചി വിമാനത്താവളം വഴി കടത്തുന്നത് മുമ്പും പിടിക്കപ്പെട്ടിട്ടുണ്ട്.
Source link

