NEWS
‘ഇന്ധനവില കൂട്ടി കേന്ദ്രത്തിന്റെ കൊള്ള’: ബിജെപി പതിവ് തട്ടിപ്പ് ആവർത്തിക്കുകയാണന്ന് പിണറായി വിജയൻ

തിരുവനന്തപുരം∙ പെട്രോൾ–ഡീസൽ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന പതിവ് തട്ടിപ്പ് ബിജെപി ആവർത്തിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.പ്രതിപക്ഷത്തിരുന്നപ്പോൾ ‘സംസ്ഥാനം നികുതി കുറയ്ക്കണം’ എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കയാണ്. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താനും നികുതി കുറയ്ക്കാനും സർക്കാർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണെന്നും പിണറായി പറഞ്ഞു.
Source link

