SPORTS

‘ടെസ്റ്റ്’ താരമായി സഞ്ജു സാംസൺ, ക്ലീൻ ബൗൾഡാക്കി ബൊപ്പണ്ണ; ചിരിപ്പിച്ച് ‘റോൾ റിവേഴ്സൽ ചാലഞ്ച്’– വിഡിയോ


ചെന്നൈ ∙ ഐപിഎലിൽനിന്ന് സഞ്ജു സാംസന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും സമൂഹമാധ്യമത്തിൽ താരത്തിന്റെ സാന്നിധ്യത്തിന് കുറവൊന്നുമില്ല. വിമ്പിൾഡൻ ചാംപ്യഷിപ് കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ‘ദ് റോൾ റിവേഴ്സൽ ചാലഞ്ച് പാർട്ട് 1’ എന്ന വിഡിയോയിൽ സഞ്ജു സാംസനൊപ്പം ഇന്ത്യൻ ടെന്നിസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള രസകരമായ നിമിഷങ്ങളാണ് ഒൻപതു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ഷാഹിബ ബാലിയാണ് പരിപാടിയുടെ അവതാരക.തുടർന്ന് ബൊപ്പണ്ണയ്ക്കായിരുന്നു ബാറ്റിങ്ങിനുള്ള ഊഴം. ആദ്യ പന്ത് തന്നെ മിസ് ആകുകയും പാഡിൽ പന്ത് കൊള്ളുകയും ചെയ്തു. എന്നാൽ പിന്നീട് തുടർച്ചയായ ബൗണ്ടറികളുമായി താരം തിരിച്ചുവന്നു. സഞ്ജുവിന് ഒരു ഡോട്ട് ബോൾ എറിയാൻ കഴിഞ്ഞെങ്കിലും ആറു പന്തുകൾ നേരിട്ട ബൊപ്പണ്ണ നാല് ഫോറുകളോടെയാണ് കളി അവസാനിപ്പിച്ചത്. ആകെ 16 റൺ സഞ്ജു വഴങ്ങിയെങ്കിലും ഇതിൽ യഥാർഥ വിജയികൾ ആരുമുണ്ടായിരുന്നില്ല.പിന്നീട് വിഡിയോയിലുടനീളം കൊടുക്കൽ – വാങ്ങലുകൾ കാണാമായിരുന്നു. ചാലഞ്ച് ആരംഭിക്കുന്നതിന് മുൻപ് ‘ഒരു ടെസ്റ്റ് താരത്തെ പോലെയാണ് എനിക്ക് തോന്നുന്നത്, വളരെ അപൂർവ്വമായി സംഭവിക്കുന്നത്’ എന്നായിരുന്നു സ‍ഞ്ജുവിന്റെ പ്രതികരണം. വിഡിയോയുടെ ആദ്യ ഭാഗം തന്നെ ആരാധകർ ഏറ്റെടുത്ത സ്ഥിതിക്ക് രണ്ടാം ഭാഗം ഉടൻ വരുമെന്നാണ് പ്രതീക്ഷ.


Source link

Back to top button