test del 5 copy of del 3

സ്വർണവില വീണ്ടും കയറ്റത്തിൽ; യുദ്ധം അവസാനിപ്പിക്കാൻ ട്രംപും ഇറാനും, അതു നടന്നാൽ ഇനി സ്വർണത്തേരോട്ടം


സ്വർണവില കേരളത്തിൽ കൂടുതൽ മുന്നോട്ട്. ഇന്ന് ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 14,610 രൂപയാണ് പുതുക്കിയ വില. പവൻ വില 240 രൂപ ഉയർന്ന് 1,16,880 രൂപ. ഇറാൻ-യുഎസ് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചതാണ് കേരളത്തിലും പ്രതിഫലിച്ചത്.കഴിഞ്ഞ ആഴ്ച ഇടിഞ്ഞ സ്വർണവില തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സംഘർഷം അവസാനിക്കുമെന്നും ഹോർമുസ് തുറക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇതോടെ ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ഡോളർ സൂചികയും താഴ്ന്നു. മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമായി. ക്രൂഡോയിൽ വില താഴ്ന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണിയും കുറച്ചിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയും കുറഞ്ഞു.18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 12,070 രൂപയിലെത്തി. ചില ജ്വല്ലറികളിൽ ഇത് ഗ്രാമിന് 12,005 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളിക്കും രണ്ടു വിലയാണ്. ഓൾ കേരള ഗോൾഡ്  ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് കീഴിലെ ജ്വല്ലറികളിൽ ഗ്രാമിന് 285 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ‍ നിശ്ചയിച്ചത് 280 രൂപ.


Source link

Back to top button