test del 5 copy of del 3

കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് പിണറായി വിജയൻ; ‘വ്യവസ്ഥിതിക്കെതിരായ ശക്തമായ രാഷ്ട്രീയ പ്രതികരണം ഇതിൽ കാണാം’


തിരുവനന്തപുരം∙ കോക്രോച്ച് ജനതാ പാർട്ടിയുടെ(സിജെപി) ‘എക്സ്’ അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണു നടപടിക്ക് പിന്നിലെന്നും ഭാവിയിൽ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇതു വളർന്നുവരുമോയെന്ന ബിജെപിയുടെ ആശങ്കയാണ് ഇതു വെളിപ്പെടുത്തുന്നതെന്നും പിണറായി പറഞ്ഞു.  പാറ്റകൾ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം മാത്രമായി ഇതിനെ ചുരുക്കി കാണരുത്. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായ ശക്തമായ രാഷ്ട്രീയ പ്രതികരണം ഇതിൽ കാണാം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതു ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.


Source link

Back to top button