test del 5 copy of del 3
മോഷ്ടിച്ച സ്കൂട്ടറിൽ പാഞ്ഞ് യുവതി, ഒപ്പം 17 വയസുള്ള മകളും; 5 കിലോമീറ്റർ പിന്തുടർന്ന് എംവിഐമാർ പിടികൂടി

കാക്കനാട് ∙ മോഷ്ടിച്ച സ്കൂട്ടറുമായി യുവതിയെ മോട്ടർ വാഹന വകുപ്പിന്റെ ഗതാഗത പരിശോധനയ്ക്കിടെ പിടികൂടി. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതി, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞപ്പോൾ 5 കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ സ്കൂട്ടർ സുഹൃത്ത് തന്നതാണെന്നായിരുന്നു മറുപടി.സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മോഷണക്കേസിൽ റിമാൻഡിലാണെന്നും വ്യക്തമായി.വെള്ളിയാഴ്ച കാക്കനാട്– കളമശേരി റോഡിലെ വാഹന പരിശോധനയ്ക്കിടെയാണ് യുവതി കുടുങ്ങിയത്. സ്കൂട്ടറിന്റെ രേഖകൾ ചോദിച്ചപ്പോഴാണ് കൈവശമില്ലെന്നും സ്കൂട്ടർ സുഹൃത്തിന്റേതാണെന്നും യുവതി പറഞ്ഞത്. സംശയം തോന്നി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് ബോധ്യമായി. ഷാസി നമ്പർ വഴി യഥാർഥ റജിസ്ട്രേഷൻ നമ്പറും ഫോൺ നമ്പറും കണ്ടെത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് ഇതു മോഷണം പോയതാണെന്ന് മനസ്സിലായത്.
Source link


