test del 5 copy of del 3
‘ബുദ്ധിശൂന്യൻ’ എന്ന് വിളിക്കല്ലേ ‘മിടുക്കനായ ഏകാധിപതി’യെന്ന് വിളിക്കൂ; മാനസികശേഷി പരിശോധനയ്ക്ക് വിധേയനായെന്ന് ട്രംപ്

വാഷിങ്ടൻ ∙ തന്നെ വിമർശിക്കുന്നവർ ഉന്നയിക്കുന്ന അധിക്ഷേപങ്ങളിൽ താൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് ‘ബുദ്ധിശൂന്യൻ’ എന്ന് വിളിക്കുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തന്നെ ഒരു ‘മിടുക്കനായ ഏകാധിപതി’ എന്ന് വിശേഷിപ്പിച്ചാൽ അതിൽ യാതൊരു എതിർപ്പുമില്ലെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന ഒരു റാലിയിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.വിലക്കയറ്റവും ജനങ്ങളുടെ ജീവിതച്ചെലവും ചർച്ച ചെയ്യേണ്ട റാലിയിലാണ്, തന്റെ മാനസികാരോഗ്യം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നപ്പോൾ ഡോക്ടറുമായി നടത്തിയ സംഭാഷണം ട്രംപ് പങ്കുവച്ചത്. ‘‘അവർ എന്നെ ഏറ്റവും മോശമായ രീതിയിലാണ് ആക്രമിച്ചത്. അവൻ ഒരു ബുദ്ധിശൂന്യനാണ് എന്ന് അവർ പറഞ്ഞു.അവർ എന്നെ മിടുക്കനായ ഒരു ഏകാധിപതി എന്ന് വിളിച്ചാൽ എനിക്ക് കുഴപ്പമില്ല, പക്ഷേ ബുദ്ധിശൂന്യൻ എന്ന് വിളിക്കുന്നത് എനിക്ക് സഹിക്കാനാകില്ലെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. വിമർശകരുടെ വായടപ്പിക്കാൻ എന്തെങ്കിലും പരിശോധനയുണ്ടോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ കോഗ്നിറ്റീവ് ടെസ്റ്റ് (മാനസിക ശേഷി പരിശോധന) ഉണ്ടെന്നായിരുന്നു മറുപടി. മുൻപ് ഒരു പ്രസിഡന്റും ഈ പരിശോധനയ്ക്ക് വിധേയരായിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. ഈ ടെസ്റ്റിലെ ചോദ്യങ്ങൾ ആദ്യം എളുപ്പമുള്ളതാണെങ്കിലും അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ കഠിനമാകുമെന്നും ട്രംപ് വിശദീകരിച്ചു. താൻ മൂന്ന് തവണ ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
Source link


