test del 5 copy of del 3
‘നിങ്ങൾക്ക് പണം ലഭിക്കും, അക്കൗണ്ട് നിർത്തുക, അല്ലെങ്കിൽ കൊല്ലും’: സിജെപി സ്ഥാപകൻ അഭിജീത്തിന് ഭീഷണി സന്ദേശം

ന്യൂഡൽഹി∙ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത്ത് ദീപ്കെയ്ക്ക് ഭീഷണി സന്ദേശം. വാട്സാപ് വഴി അജ്ഞാത നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ അഭിജീത്ത് എക്സില്‍ പങ്കുവച്ചു. ‘‘ശ്രദ്ധിക്കൂ, നിങ്ങൾക്ക് പണം ലഭിക്കും. ഈ അക്കൗണ്ട് നിർത്തലാക്കുക, അല്ലെങ്കിൽ ബിജെപിയിൽ ചേരുക. അല്ലെങ്കിൽ, അമേരിക്കയിൽ വച്ച് പോലും നിങ്ങളെ അവർ കൊല്ലും’’– എന്നാണ് ഒരു ഭീഷണി സന്ദേശത്തിൽ പറയുന്നത്. ‘‘അവൻ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് മാത്രമേ ഞങ്ങൾക്ക് ആഗ്രഹമുള്ളു. രാഷ്ട്രീയത്തിൽ തുടരണമോ എന്നത് അവന്റെ തീരുമാനമാണ്. പക്ഷേ അവനത് പിന്തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവൻ ഞങ്ങളുടെ വാക്ക് കേൾക്കുമോ ഇല്ലയോ എന്ന് അറിയില്ല. ഞാൻ അവനെ പിന്തുണയ്ക്കില്ല. ഞാൻ അവനെക്കുറിച്ച് ആശങ്കപ്പെടുന്നു’’– അഭിജീത്തിന്റെ അമ്മ അനിത പറഞ്ഞു. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Cockroach Janta Party എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


