test del 5 copy of del 3

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം; എംഎൽഎയെ തിരുത്തി ഗവർണർ


ചെന്നൈ∙ തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എംഎൽഎയെ തിരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കന്യാകുമാരിയിലെ കുന്നത്തൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്.രാജേഷ് കുമാറാണ് സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ  ‘ജനങ്ങളുടെ നേതാവ് കാമരാജ് വാഴ്ക, രാജീവ് ഗാന്ധി വാഴ്ക, രാഹുൽ ഗാന്ധി വാഴ്ക’ എന്നു പറഞ്ഞത്. നിങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇങ്ങനൊന്നില്ലെന്നായിരുന്നു പുഞ്ചിരിയോടെ  ഗവർണർ പറ​ഞ്ഞത്. വിജയ് മന്ത്രിസഭയിലെ കോൺഗ്രസിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ ഒരാളാണ് രാജേഷ് കുമാർ. പി.വിശ്വനാഥൻ ആണ് രണ്ടാമത്തെയാൾ. അഞ്ചുപതിറ്റാണ്ടിനുശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിനു മന്ത്രിമാരുണ്ടാകുന്നത്. ∙ ടിവികെയ്ക്കൊപ്പം ചേർന്ന് ലീഗും വിസികെയും തമിഴ്നാട്ടിൽ ടിവികെയ്ക്കൊപ്പം ചേർന്ന് മുസ്‍ലിം ലീഗും വിസികെയും. സഖ്യസർക്കാരിന്റെ ഭാഗമായിരിക്കുമെന്ന് വിസികെ നേതാവ് തോൾ തിരുമാവളവൻ പറഞ്ഞു. പാർട്ടി എംഎൽഎ വണ്ണി അരുസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്റെ സംസ്ഥാന സെക്രട്ടറി എ.എം.ഷാജഹാനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആദ്യമായാണു ലീഗിനു തമിഴ്നാട്ടിൽ മന്ത്രിയെ ലഭിക്കുന്നത്.  ഇവരുടെ സത്യപ്രതിജ്ഞാ തീയതി അറിയിച്ചിട്ടില്ല. 


Source link

Back to top button