test del 5 copy of del 3
പ്രതിപക്ഷ ഉപനേതൃപദവി: രാജനുവേണ്ടി സിപിഐ, ബാലഗോപാലിനു വേണ്ടി സിപിഎം

തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. പദവി സിപിഐക്കു കിട്ടിയിരിക്കുമെന്ന ആത്മവിശ്വാസം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രകടിപ്പിച്ചു. സിപിഎം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. നിയമസഭാ സമ്മേളനം തുടങ്ങും മുൻപ് ഇക്കാര്യത്തിൽ ധാരണയിലെത്താനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്.നിയമസഭയിലെ രണ്ടാം സ്ഥാനം സിപിഎം ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. പിണറായിയുടെ കഴിഞ്ഞ ടേമിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലിരുന്നത് ബാലഗോപാലായിരുന്നു; അതു കഴിഞ്ഞ് രാജനും. ആ മാതൃക തന്നെയാണ് സിപിഎം ഉദ്ദേശിക്കുന്നത്. ബാലഗോപാലിനെ മൂന്നാമതാക്കി രാജനെ രണ്ടാമനാക്കണമെന്ന് സിപിഐയും. നിയമസഭയിൽ സിപിഎം അംഗസംഖ്യ ഇരുപത്തിയാറിലേക്ക് ശോഷിച്ച സാഹചര്യത്തിൽ എട്ടു പേരുള്ള തങ്ങൾക്ക് അതിനുള്ള അർഹതയുണ്ടെന്നാണ് സിപിഐ വാദം. സിപിഎം ഇതു തള്ളിയാൽ സിപിഐയുടെ നിലപാട് എന്തായിരിക്കുമെന്ന ആകാംക്ഷ ശക്തം.
Source link


