test del 5 copy of del 3

‘വർഗീയതയെ ശക്തമായി എതിർക്കണം; മതത്തെക്കുറിച്ചുള്ള കപടബോധമാണ് വർഗീയത സൃഷ്ടിക്കുന്നത്’


കണ്ണൂർ ∙ മതത്തെക്കുറിച്ചുള്ള കപടബോധമാണ് വർഗീയത സൃഷ്ടിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇപ്പോൾ തന്നെ പുസ്തകത്തിനെതിരെ സംഘപരിവാർ ഭീഷണിയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ജയരാജൻ ചെന്നത് സനാതനികൾ വലിയ വിവാദമാക്കി. ബ്രാഹ്മണ ദേവാലയങ്ങൾക്ക് പ്രാധാന്യം നൽകിയതിനെ ജയരാജൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കേരളത്തെ ഹിന്ദുത്വവത്കരിക്കുക എന്ന ദൗത്യം ശക്തമായി മുന്നോട്ടു പോകുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ശുഭാംഗാനന്ദ സ്വാമി പുസ്തകം ഏറ്റുവാങ്ങി. മുൻ സ്പീക്കർ, എ.എൻ. ഷംസീർ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ജയരാജൻ എന്നിവർ സംസാരിച്ചു.


Source link

Back to top button