test del 5 copy of del 3

കർണാടകയിലും തമിഴ്നാട്ടിലും വിളവെടുപ്പു തീർന്നു; നേന്ത്രക്കായ വിലയിൽ വർധന: ക്വിന്റലിന് 4400 രൂപയിലെത്തി


കൽപറ്റ ∙ കർണാടകയിലും തമിഴ്നാട്ടിലും വിളവെടുപ്പു തീർന്നതോടെ നേന്ത്രക്കായ വിലയിൽ വർധന. 10 ദിവസം മുൻപ് ക്വിന്റലിന് 2400 രൂപ ഉണ്ടായിരുന്നത് ഇന്നലെ 4400 രൂപയിലെത്തി. ഇതു കഴിഞ്ഞ 3 വർഷത്തിന് ഉള്ളിലെ മികച്ച വിലയായി. 2023 ജൂലൈ–ഓഗസ്റ്റ് മാസത്തിലാണു സമാനമായി ക്വിന്റലിനു 4200 രൂപ ലഭിച്ചത്. കഴിഞ്ഞ രണ്ടു ഓണ സീസണിലും വാഴക്കുലയ്ക്കു വില കുറവായിരുന്നു.ഏപ്രിൽ രണ്ടാം പകുതിയിൽ വേനൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ജില്ലയിൽ ഏക്കർ കണക്കിനു വാഴക്കൃഷിയാണു നശിച്ചത്. 839 കർഷകരുടെതായി 76.5 ഹെക്ടറിലെ കൃഷി നശിച്ചിരുന്നു. 10.41 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണു കൃഷി വകുപ്പിന്റെ കണക്ക്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണു കാറ്റിൽ നിലംപൊത്തിയത്. അതിനാൽ ജില്ലയിലും ഉൽപന്നം കുറവാണ് ഇപ്പോൾ. ഇതാണു വില ഉയരുന്നതിന്റെ പ്രധാന കാരണം.


Source link

Back to top button