test del 5 copy of del 3
‘രേവന്ത് റെഡ്ഡി മറ്റൊരു സുവേന്ദു അധികാരിയാകും; അടുത്ത തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് പരാജയപ്പെടും’

ന്യൂഡൽഹി∙ തെലങ്കാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കു തിരികൊളുത്തി ബിജെപി എംപി ധർമപുരി അരവിന്ദിന്റെ പരാമർശം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മറ്റൊരു സുവേന്ദു അധികാരിയാകുമെന്നും അദ്ദേഹം കോൺഗ്രസ് വിടുമെന്നും നിസാമാബാദ് എംപി ധർമപുരി അരവിന്ദ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മമതയ്ക്കൊപ്പം നിന്ന് തൃണമൂലിനായി പോരാട്ടം നയിച്ച സുവേന്ദു അധികാരി 6 വർഷങ്ങൾക്കു മുൻപാണ് ബിജെപിയിലെത്തിയത്. അതുപോലെ രേവന്ത് റെഡ്ഡിയും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് ധർമപുരി അരവിന്ദ് പറഞ്ഞത്.കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രേവന്ത് റെഡ്ഡിയെ ഉദ്ദേശിച്ച് നടത്തിയ പരാമർശത്തിനു ദിവസങ്ങൾക്കുശേഷമാണ് ബിജെപി എംപിയുടെ ഈ പ്രതികരണം എന്നത് രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. ‘‘നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നിടത്ത് എത്താൻ കഴിയില്ല… എന്നോടൊപ്പം ചേരുന്നതാണ് നല്ലത്’’ – എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു. അതേസമയം, അന്നു വേദിയിലുണ്ടായിരുന്ന റെഡ്ഡി ഈ ക്ഷണത്തിനു പുഞ്ചിരിയോടെ മറുപടി നൽകുകയായിരുന്നു.ഈ വർഷം നടക്കാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ഭരണകക്ഷിയും തമ്മിൽ രാഷ്ട്രീയ പോരാട്ടം മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിൽ ധർമപുരി അരവിന്ദിന്റെ പരാമർശങ്ങൾ കോൺഗ്രസിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും ശക്തമായ പ്രതികരണങ്ങൾക്കു വഴിവച്ചേക്കും.
Source link


