test del 5 copy of del 3
യുഎസിലെ മുസ്ലിം പള്ളിയിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൻ ∙ സാൻഡിയാഗോയിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പള്ളിയിലെ സുരക്ഷാ ജീവനക്കാരനും ഉൾപ്പെട്ടിട്ടുണ്ട്. വെടിവയ്പ്പിനു ശേഷം അക്രമികൾ സ്വയം വെടിവച്ച് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല. സാൻഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയിലാണ് ആക്രമണം നടന്നത്.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുന്നതായും, നിലവിലെ സാഹചര്യത്തിൽ എല്ലാവരും പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഗവർണറുടെ ഓഫിസ് എക്സിലൂടെ അറിയിച്ചു.
Source link


