test del 5 copy of del 3

ക്ലൂപ്പിഡേ മത്സ്യക്കുടുംബാംഗം, പ്രോട്ടീൻ കലവറ, ഇക്കുറി ഒന്നൊന്നര വരവ്; മത്തിക്ക് ഈ പേരു ലഭിച്ചത് എങ്ങനെ?


കണ്ണൂർ ∙ ജില്ലയിലെ മിക്ക ഹോട്ടലുകളിലും കഴിക്കാനെന്തുണ്ട് എന്നു ചോദിച്ചാൽ കറിയുടെ കാര്യത്തിൽ മത്തിക്കറിയുണ്ട് എന്നായിരിക്കും ഉത്തരം. കാരണം മത്തി ഇക്കുറി ഒന്നൊന്നര വരവായിരുന്നു. ഒന്നു രണ്ടാഴ്ചയായി പുതിയങ്ങാടി, പാലക്കോട്, തലായി ഫിഷ് ലാൻഡിങ് സെന്ററുകളിലും അഴീക്കൽ, ആയിക്കര ഹാർബറുകളിലും വള്ളങ്ങളിലും ബോട്ടുകളിലും മത്തിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മത്തിയുടെ ലഭ്യത കണ്ണൂർ തീരത്ത് തീരെ കുറവായിരുന്നു. കേരളത്തിൽ 4 ലക്ഷം ടൺ മത്തി ലഭിച്ചിരുന്നത് കഴിഞ്ഞ രണ്ടുവർഷമായി 30,000 ടൺ ആയി കുറഞ്ഞിരുന്നു. കാലാവസ്ഥ അനുകൂലമായതാണ് ഇത്തവണ വല നിറയെ മത്തി ലഭിക്കാൻ കാരണമെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. കേടാകാതിരിക്കാൻ  മത്തി വൃത്തിയാക്കി ചെറിയ പാത്രങ്ങളിലാക്കി വെള്ളമൊഴിച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ ഏറെദിവസം കേടുകൂടാതെയും രുചിവ്യത്യാസമില്ലാതെയും സൂക്ഷിക്കാനാകും. ഓരോ ദിവസത്തേക്കും ആവശ്യമായത് ഓരോ പാത്രത്തിൽ സൂക്ഷിച്ചാൽ മതി.ജില്ല നാലാമത്  മത്തിയുടെയും മറ്റു മീനുകളുടെയും ലഭ്യതയുടെ കാര്യത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ചു നമ്മുടെ ജില്ല പിന്നിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്താണു കണ്ണൂർ ജില്ല. 


Source link

Back to top button