test del 5 copy of del 3

‘സംസ്ഥാന സെക്രട്ടറി പറഞ്ഞതൊന്നും നാട്ടുകാർക്ക് മനസ്സിലായില്ല; ചിലതെല്ലാം പരിഹാസ്യമായി പോകുന്നു’: വിമർശനം


കണ്ണൂർ ∙ സംസ്ഥാന സെക്രട്ടറി പാർട്ടി തീരുമാനങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കുന്നതിൽ വ്യക്തതയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. പലകാര്യങ്ങളും ആളുകൾക്ക് മനസ്സിലാക്കാനാകുന്ന തരത്തിലല്ല അവതരിപ്പിക്കുന്നത്. ചിലതെല്ലാം പരിഹാസ്യമായി പോകുന്നു. ഈ ശൈലി തീരുത്തിയാലേ മുന്നോട്ടു പോകാനാകൂ. നേതാക്കളുടെ ഇത്തരം പ്രവർത്തന ശൈലിയും തിരിച്ചടിക്കു കാരണമായതായി അംഗങ്ങൾ ചൂണ്ടിക്കാട്ടിയതായാണു വിവരം. തളിപ്പറമ്പിൽ പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉയർന്ന എതിർപ്പ് അവഗണിച്ചത് വലിയ തിരിച്ചടിയായി. സ്ഥാനാർഥിയെ അടിച്ചേൽപിക്കുന്നതായാണ് അംഗങ്ങൾക്കും അനുഭാവികൾക്കും തോന്നിയത്.  ഇത് പാർട്ടി കേന്ദ്രങ്ങളിലടക്കം എതിർ വികാരം ഉയരാൻ കാരണമായി. അതു മുൻകൂട്ടി കാണാനുമായില്ല.ഒട്ടേറെത്തവണ ഗൃഹസമ്പർക്ക പരിപാടി നടത്തിയിട്ടും ജനങ്ങളുടെ മനസ്സിലിരിപ്പ് വിലയിരുത്താനായില്ല. നേതാക്കൾ അണികളിൽനിന്ന് അകന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വിവിധ കാരണങ്ങളാൽ പാർട്ടിയുമായി അകന്നവരെ തിരിച്ചെത്തിക്കാൻ നടപടി വേണം. നേതാക്കൾ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തണം. ജനങ്ങൾ പാർട്ടിയെയും നേതാക്കളെയും വിലയിരുത്തുന്നത് എങ്ങനെയെന്നു മനസ്സിലാക്കി പ്രവർത്തിക്കണമെന്ന നിർദേശവും ഉയർന്നതായാണു വിവരം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലയിലെ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗം ഇന്നും തുടരും.


Source link

Back to top button